കോവിഡിന്‍റെ ഉപവകഭേദമായ ‘ജെഎൻ.1’ കേരളത്തില്‍ സ്ഥിരീകരിച്ചതായി കേന്ദ്രം. 

ന്യൂഡല്‍ഹി: കോവിഡിന്‍റെ ഉപവകഭേദമായ ‘ജെഎൻ.1’ കേരളത്തില്‍ സ്ഥിരീകരിച്ചതായി കേന്ദ്രം. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

നവംബര്‍ 18-നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് പുതിയ വകഭേദമാണ് രോഗ ബാധക്ക് പിന്നിലെന്ന് മനസ്സിലാക്കിയത്.ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്ന്  ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നി‍ര്‍ദേശം. പുതിയ സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാന ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

അമേരിക്കയിലാണ് പുതിയ വകഭേദം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലടക്കം വ്യാപകമായി. കാര്യമായ ചികിത്സ കൂടാതെതന്നെ ഇത് ഭേദമാകുമെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. ഇതിൻറെ സ്വഭാവം വ്യാപനശേഷി എന്നിവയെ പറ്റി പഠിക്കാൻ ഇപ്പോൾ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.  ഇതിനെതിരെ വാക്സീൻ നിര്‍മിക്കാനുള്ള പഠനവും മറ്റൊരു ഭാഗത്ത് ഗവേഷകർ നടത്തുന്നുണ്ട്. അതേസമയം പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളവയാണ്.

Exit mobile version