ചെന്നൈ: കോയമ്ബത്തൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നിരവധി സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്.
തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് എന്‍.ഐ.എയുടെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്. എന്‍.ഐ.എ സംശയിക്കുന്നവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് സൂചന.
ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരത്തിന്റേയും കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന. ചെന്നൈ, കോയമ്ബത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. കോയമ്ബത്തൂരില്‍ മാത്രം 20 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
ഉക്കടം, കോൈട്ടമേട്, പോത്തന്നൂര്‍, കുനിയംമുത്തുര്‍, സെല്‍വപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്ബത്തൂര്‍ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബര്‍ 23നാണ് കോയമ്ബത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേര്‍ ആക്രമണമായിരുന്നുവെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്.