കോട്ടയത്ത് രാവിലെ സ്‌കൂളില്‍ പോയ കുട്ടികളെ കാണാതായി.

കോട്ടയം: കോട്ടയത്ത് കൂട്ടിക്കലിലാണ് സംഭവം.  രാവിലെ സ്‌കൂളില്‍ പോയ രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷവും ഇരുവരും തിരികെ വീട്ടില്‍ എത്തിയിട്ടില്ല. രണ്ട് കുട്ടികളും സ്‌കൂളില്‍ നിന്ന് ഇറങ്ങിയിരുന്നു.  എന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരും പോലീസും കുട്ടികളെ കണ്ടെത്താന്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.

 

Exit mobile version