കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് അഴിമതി ആരോപണം മുൻനിർത്തിയായിരുന്നു പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഡിസിസി ഓഫിസിനു മുന്നിൽവച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

കോട്ടയത്ത് കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽവച്ച് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version