കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ്‌ പാത; ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നഷ്‌ടപരിഹാരം ഈ മാസം മുതൽ.

കൊല്ലം : കടമ്പാട്ടുകോണം – ആര്യങ്കാവ്‌ (കൊല്ലം – ചെങ്കോട്ട) ഗ്രീൻഫീൽഡ്‌ ദേശീയപാത 744 നിർമാണത്തിന്‌ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്‌ടപരിഹാര വിതരണം ഈ മാസം മുതൽ. 31ന്‌ മുമ്പ്‌ നഷ്‌ടപരിഹാരത്തുക വിതരണം പൂർത്തീകരിക്കണമെന്ന്‌ മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, നടപടികളിൽ വന്ന കാലതാമസം മൂലം നഷ്‌ടപരിഹാര വിതരണം ഈ മാസം പൂർത്തിയാകില്ല. സ്ഥലത്തിന്റെ വിലനിർണയം ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള തഹസിൽദാർമാരുടെ നേതൃത്വത്തിൽ അതിവേഗം പുരോഗമിക്കുകയാണ്‌. ഇതിനായി പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽനിന്ന് രജിസ്റ്റർചെയ്‌ത ഏറ്റവും ഉയർന്ന വിലയുള്ള ആധാരങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ട്‌. കൂടാതെ ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമിതികൾ, വൃക്ഷങ്ങൾ, കൃഷി എന്നിവയ്‌ക്കുള്ള നഷ്‌ടപരിഹാരവും നിർണയിച്ചുവരികയാണ്‌. 1850കോടി രൂപയാണ്‌ നഷ്‌ടപരിഹാരമായി വിതരണംചെയ്യുന്നത്‌. ആർടികെ (റിയൽ ടൈം കൈൻമാറ്റിക്‌) സർവേയിലൂടെയാണ്‌ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്‌.

Exit mobile version