കൊങ്കൺവഴി കേരളത്തിലേക്ക്‌ വരികയും പോകുകയും ചെയ്യുന്ന  സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം മാറും.

തിരുവനന്തപുരം : കൊങ്കൺവഴി കേരളത്തിലേക്ക്‌ വരികയും പോകുകയും ചെയ്യുന്ന  സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം ബുധനാഴ്‌ച മുതൽ മാറും. മൺസൂണിനുശേഷമാണ്‌ പരിഷ്‌കരിക്കുന്നത്‌. ഹസ്രത്‌ നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി (12432) , തിരുവനന്തപുരം സെൻട്രൽ – ഹസ്രത്‌ നിസാമുദീൻ (12431), എറണാകുളം – ഹസ്രത്‌ നിസാമുദീൻ എക്‌സ്‌പ്രസ്‌ (12283), വെരാവൽ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌(16333), തിരുവനന്തപുരം സെൻട്രൽ – വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ (16334), ഗാന്ധിധാം – നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്‌(16335), ഭാവ്‌നഗർ – കൊച്ചുവേളി (19260) പ്രതിദിന എക്‌സ്‌പ്രസ്‌, നാഗർകോവിൽ – ഗാന്ധിധാം പ്രതിവാര എക്‌സ്‌പ്രസ്‌(16336) , ഹസ്രത്‌ നിസാമുദീൻ – എറണാകുളം തുരന്തോ എക്‌സ്‌പ്രസ്‌(12284), ഓഖ – എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌(16337), എറണാകുളം – ഓഖ ദ്വൈവാര എക്‌സ്‌പ്രസ്‌ (16338) , കൊച്ചുവേളി – ഭാവ്‌നഗർ പ്രതിദിന എക്‌സ്‌പ്രസ്‌ (19259)  തുടങ്ങിയവയുടെ സമയത്തിൽ മാറ്റമുണ്ട്‌. 2024 ജൂൺ ഒന്നുവരെയാണ്‌ സമയമാറ്റം. 

Exit mobile version