കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ ഉണ്ടായ തീപിടിത്തത്തിൽ നഷ്ടം 10 കോടിയിലധികം രൂപ.

കോട്ടയം : കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ നഷ്ടം 10 കോടിയിലധികം രൂപ. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌.  വൊയ്‌ത്‌ എന്ന ജർമൻ കമ്പനിയുടേതാണ്‌ കത്തിപ്പോയ മെഷീൻ. ഇത്‌ അറ്റകുറ്റപ്പണിയിലൂടെ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കുറഞ്ഞത്‌ ഒരുമാസം വേണ്ടിവരും. ഇതിന്റെ കത്തിപ്പോയ ഓരോ ഭാഗത്തിനും കോടികൾ വില വരും. മലയാള പത്രങ്ങളടക്കം മുപ്പതോളം ദിനപത്രങ്ങൾ കെപിപിഎല്ലിന്റെ ന്യൂസ്‌പ്രിന്റാണ്‌ ഉപയോഗിക്കുന്നത്‌. ദിവസം 200 ടൺ ന്യൂസ്‌ പ്രിന്റ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ്‌ മെഷീനുള്ളത്‌. താഴത്തെ നില വളരെ ചൂടേറിയതാണ്‌. ഫയർ ഹൈഡ്രന്റ്‌ പ്രവർത്തനക്ഷമമായിരുന്നതിനാൽ ഫയർ ഫോഴ്‌സിന്‌ തീയണയ്‌ക്കാനുള്ള വെള്ളം എടുക്കാൻ സാധിച്ചു.

Exit mobile version