തിരുവനന്തപുരം : കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്സ്പ്രസ് കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ഞായർ സർവീസ് ആരംഭിക്കും. ആലപ്പുഴ വഴിയാണ് റൂട്ട്.
രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെട്ട് കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55)വഴി പകൽ 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16),രാത്രി 11.55ന് കാസർകോട് എത്തും.
റൂട്ടും സമയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ സ്റ്റേഷനിലും സമയക്രമത്തിലും വ്യത്യാസം ഉണ്ടായേക്കും. ചെന്നൈയിൽ നിന്നും ബുധനാഴ്ച പുറപ്പെട്ട ട്രെയിൻ വ്യാഴം തിരുവനന്തപുരത്തെത്തി. കൊച്ചുവേളിയിൽ നിന്നും അവാസനഘട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യസർവീസ്.
തിരുവനന്തപുരത്ത് നിന്നാണോ കാസർകോട് എത്തിച്ച ശേഷമാണോ ഫ്ലാഗ് ഓഫ് നടത്തുകയെന്നതിൽ റെയിൽവേ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
തിരുവനന്തപുരം–-കാസർകോട്- റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാവില്ല.