കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം> കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വർഷാരംഭം. കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്‌‌കരിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകൾ പങ്കുവെക്കേണ്ട സന്ദർഭമാണിതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Exit mobile version