കേരളം സ്റ്റാർട്ടപ്പുകൾക്ക് മികച്ച കേന്ദ്രം: മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറി. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തുന്നതിനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നു. ഏതൊരാള്‍ക്കും കേരളത്തിലെത്തി സ്റ്റാര്‍ട്ട് ആപ്പ് ആരംഭിക്കാനാകും. ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version