കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ​ ​ഗാന്ധി

ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവർക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്‌റ്റ് ചെയ്‌താൽ ആയിരം പേർ കൂടി ഉയരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തെ കോൺഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും മൊഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Exit mobile version