കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ പിടിയിൽ.

വയനാട്: കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി  പശുവിനെ പിടിച്ച സാബുവിന്റെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടും എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.  രാത്രി 11:05 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടു പശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.  ശേഷം ഇന്നലെ രാത്രി 9:30 ഓടെ കടുവ വീണ്ടും അതേ തൊഴുത്തിലെത്തിയതായുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.  മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് ഈ കടുവ കൊന്നത്.

Exit mobile version