കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി; വിദ്യാർത്ഥികൾക്ക് ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും;എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ പത്തരയ്ക്ക് സ്കൂള്‍  ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വിദ്യാർത്ഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഒപ്പം എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സർവകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.  സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്. 

Exit mobile version