കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ബുധനാഴ്ച രാവിലെ ചത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകൾ ഒമ്പതെണ്ണമായി.

Exit mobile version