കുടുംബ വഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പിതാവ്.

തൃശൂർ: ചിറക്കാക്കോട്ടിൽ കുടുംബ വഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പിതാവ്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടേക്കാടൻ വീട്ടിൽ ജോജി, ഭാര്യ ലിജി, മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കൊട്ടേക്കാടൻ വീട്ടിൽ ജോൺസനാണ് വ്യാഴാഴ്ച പുലർച്ചെ മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച നിലയിൽ അവശനിലയിൽ ജോൺസനെ വീടിൻറെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

Exit mobile version