കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും.

കോടിയേരി ബാലകൃഷ്‌ണൻ നഗർ (തൃശൂർ): മണ്ണിൽ  പൊന്നുവിളയിക്കുന്ന  കർഷകരുടെ സംഘശക്തിയും പോരാട്ടവീര്യവും  വിളിച്ചോതി വെള്ളിയാഴ്‌ച മഹാറാലി. മഹാകർഷകപോരാട്ട വിജയത്തിനുശേഷം പുത്തൻപോരാട്ടഗാഥകളുമായി ലക്ഷക്കണക്കിന്‌ കർഷകർ  പൂരനഗരിയിൽ അണിനിരക്കും. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള  കർഷക മഹാറാലി  വൈകിട്ട്‌ നാലിന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വിദ്യാർഥി കോർണർ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ,   ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, വൈസ്‌ പ്രസിഡന്റ്‌  എസ്‌ രാമചന്ദ്രൻ പിള്ള,   ജോ. സെക്രട്ടറി ഇ പി ജയരാജൻ എന്നിവർ സംസാരിക്കും. തുടർന്ന്‌ ഹൈദരാബാദ്‌ പ്രജാ നാട്യമഞ്ച്‌ കലാപരിപാടികൾ അവതരിപ്പിക്കും.
ജില്ലയിലെ  2800  കർഷകസംഘം യൂണിറ്റുകളിൽ നിന്നായി വാഹനങ്ങളിൽ കർഷകരും ബഹുജനങ്ങളും തൃശൂരിലേക്ക്‌ ഒഴുകിയെത്തും.  തിരക്കൊഴിവാക്കാൻ കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി.  

പകൽ മൂന്നിന്‌ പ്രതിനിധികൾ കോർപറേഷൻ  ഓഫീസിനു മുന്നിൽ കേന്ദ്രീകരിച്ച്‌ പ്രകടനമായി പൊതുസമ്മേളന നഗരിയായ വിദ്യാർഥി  കോർണറിലേക്ക് എത്തിച്ചേരും.

Exit mobile version