കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയോടെ തമിഴ്‌നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നേമം സ്വദേശിയാണ് പിടിയിലായതെന്നാണ് അറിയുന്നത്. ഇയാൾ മറ്റൊരു കൊലക്കേസിലെയും പ്രതിയാണെന്ന് എന്ന് പോലീസ് പറയുന്നു. കേരള തമിഴ്നാട് പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. കളിയിക്കാവിള പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. 

Exit mobile version