കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഉപയോഗിച്ചത് ഐഇഡി എന്ന് സ്ഥിരീകരണം.

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഉപയോഗിച്ചത് ഐഇഡി എന്ന് സ്ഥിരീകരണം. ടിഫിൻ ബോക്സിൽ ബോംബ് വെച്ചെന്നാണ് കണ്ടെത്തൽ. ഡിജിപിയാണ് സ്ഫോടനം സ്ഥിരീകരിച്ചത്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ സാധനങ്ങളിൽ പരിശോധന നടത്തും. എന്നാൽ ഭീകരാക്രമണോമാണോ ഇതെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. കേസ് എൻഐഎ ഏറ്റെടുക്കാനാണ് സാധ്യത.  ഡിജിപി ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തും. അതേസമയം സംസ്ഥാന ചീഫ് സെക്രട്ടറി വി വേണു സ്ഥലത്തെത്തിയിട്ടുണ്ട്. കളമശ്ശേരിയിലെ സമ്ര കൺവെൻഷൻ സെൻററിൽ ഞായറാഴ്ച രാവിലെ 9.40-നായിരുന്നു സ്ഫോടനം.കേസിൻറെ സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെയായിരിക്കും കേസ് അന്വേഷിക്കുന്നത്. നീല കാറിലെത്തിയ ഒരാൾ അതിവേഗം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞതായി സൂചനയുണ്ട്. ഇതിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്

Exit mobile version