കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന്റെയും ബിനാമികളെന്ന് സംശയിക്കുന്നവരുടേയും വീടുകളിൽ റെയ്ഡ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന്റെയും ബിനാമികളെന്ന് സംശയിക്കുന്നവരുടേയും വീടുകളിൽ ഇ.ഡി. റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് പരിശോധന നടത്തുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള 12 ഉദ്യോഗസ്ഥരാണ് എ.സി. മൊയ്തീന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. എ.സി. മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 300 കോടി രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുൻ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം.മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാട് സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

Exit mobile version