കരുത്തരായ കര്‍ണാടകയെ 53 റണ്‍സിന് തകർത്തു ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം ജയം. 53 റണ്‍സിന് കരുത്തരായ കര്‍ണാടകയെ തോല്‍പിച്ചു. ആദ്യം ബാറ്റിങ്ങിനറങ്ങിയ കേരളം അടിച്ചെടുത്ത 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കര്‍ണാടകയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ ബാറ്റിംഗ് കരുത്തിന് പിന്നാലെ വൈശാഖ് ചന്ദ്രന്‍റെ ബൗളിംഗ് മികവാണ് കേരളത്തിന് ജയമൊരുക്കിയത്.  
മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, ദേവ് ദത്ത് പടിക്കൽ തുടങ്ങിയ ശക്തമായ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് കേരളം തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.

Exit mobile version