കടൽ കൊള്ളക്കർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.

ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ശ്രമത്തിന്നൊടുവിൽ കടൽ കൊള്ളക്കർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.  ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യത്തിൽ പങ്കെടുത്തത് ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ്. ഇറാനിയൻ ബോട്ടായ അൽ കാമ്പറാണ് സോമാലിയൻ കടൽകൊള്ളക്കാർ പിടിച്ചെടുത്തത്.  ഇറാനിയൻ കപ്പലായ അൽ-കംബർ 786 എന്ന കപ്പൽ ആക്രമിക്കപ്പെട്ട വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് എത്തുകയായിരുന്നു. 9 സോമാലിയൻ കടൽക്കൊള്ളയിരുന്നു കപ്പൽ ആക്രമിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു ഇറാനിയൻ ബോട്ടിനെ സോമാലിയൻ കൊള്ളക്കാർ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്. 

Exit mobile version