കടലിലും കരയിലും സമരം നടത്താനൊരുങ്ങി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി ലത്തീന്‍ അതി രൂപത. കടലിലും കരയിലുമാവും ഇനിയുള്ള സമരമെന്നും അതിരൂപത വ്യക്തമാക്കി.സമരത്തിന്‍റെ 100-ാം ദിനമായ 27 ന് കടലിലും കരയിലും സമരം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പള്ളിയില്‍ വായിച്ചു.

27 ന് വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ച് കര സമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍ സമരവും  നടത്താനാണ് നിര്‍ദേശം എല്ലാ ഇടവകകളില്‍ നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് വിഷപ്പ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിടട്ടുണ്ട്. സമരം ആരംഭിച്ച് ആറാം തവണയാണ് അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

മുതലക്കുഴി ഹാര്‍ബറിനെക്കുറിച്ച് പഠിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമരസമിതി തള്ളിയിരുന്നു.സമരക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രശ്നം പഠിക്കാന്‍ തുറമുഖ വകുപ്പ് പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പ്രാദേശിക വിദഗ്ധരില്ലാത്ത പഠനം പ്രഹസനമെന്നാണ് സമരസമിതിയുടെ നിലപാട്.

Exit mobile version