ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി.

കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്‌കുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്. പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശികയുള്ളതായി വിവരം. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്‌ച രാവിലെയാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version