ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ആത്മഹത്യ ചെയ്തത് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിലെ നിരാശ മൂലമെന്ന് ആത്മഹത്യാകുറിപ്പ്.

പത്തനംതിട്ട: ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ഗോപി ആത്മഹത്യ ചെയ്തത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീട് പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്. ശനിയാഴ്ച പുലർച്ചയോടെയാണ് ഓമല്ലൂർ പള്ളം ബിജു ഭവനത്തിൽ ഗോപിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പള്ളത്ത് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗോപിയെ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മരിച്ചത് ഗോപിയാണ് എന്ന് മനസ്സിലാക്കിയത്.

Exit mobile version