മുബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ ഉറപ്പിച്ച് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ ശരിവച്ചത്. “വീട്ടിലേക്ക് മടങ്ങിയെത്തുന്നു’ എന്നാണ് താരത്തിന്റെ ഫെയ്സ്ബുക്കിലെ പോസ്റ്റ്. ഇന്നലെ ഗുജറാത്ത് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും പാണ്ഡ്യയുടെ പേര് ഉണ്ടായിരുന്നു. ഇതോടെ ചർച്ചകൾ ഏറെക്കുറേ അവസാനിച്ചിരുന്നു. എന്നാല്‍ നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും താരത്തെ മുംബൈ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. അത് വിജയിച്ചു എന്നാണ് മുംബൈ മാനേജ്മെന്റ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നത്. കാഷ് ഇന്‍ ട്രേഡിലൂടെ ഹര്‍ദികിനെ സ്വന്തമാക്കുകയായിരുന്നു മുംബൈ. ഐപിഎല്‍ ചരിത്രത്തിലെ തന്നെ വലിയ തുകയ്ക്കാണ് ഇന്ത്യൻ ഓൾറൗണ്ടർ ടീമിൽ എത്തിയതെന്നാണ് വിവരം. 15 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് പാണ്ഡ്യയെ സ്വന്തമാക്കിയത്.
രണ്ട് സീസണുകളിലായി ഗുജറാത്തിനെ നയിച്ച താരമാണ് ഹര്‍ദിക്. കന്നി വരവില്‍ തന്നെ ഗുജറാത്ത് കപ്പടിച്ചപ്പോഴും തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കളിച്ചപ്പോഴും താരമായിരുന്നു മുന്നില്‍ നിന്നു നയിച്ചത്. 2015 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ സുപ്രധാന താരമായിരുന്നു ഹര്‍ദിക്.