ഐടി കമ്പനിയായ ആക്സൻചറിൽ കൂട്ട പിരിച്ചുവിടൽ; 19000 പേർക്ക് തൊഴിൽ നഷ്ടമാകും.

ആഗോള ഐടി സേവന സ്ഥാപനമായ ആക്സൻചറിൽ കൂട്ട പിരിച്ചുവിടൽ. മാർച്ച് 23 നാണ് ആക്സൻചർ കൂട്ടപിരിച്ചു വിടൽ നടത്താൻ ഒരുങ്ങുന്നതായി അറിയിച്ചത്. ആഗോളതലത്തിലുള്ള മാക്രോ എക്കണോമിക് സാഹചര്യങ്ങളും വരുമാന വളർച്ചയുടെ മന്ദഗതിയുമാണ്  കൂട്ട പിരിച്ചുവിടലിന്റെ കാരണമായി അറിയിച്ചിരിക്കുന്നത്.  2023 സാമ്പത്തിക വർഷത്തിന്റെ കണക്കുകൾ പ്രകാരം ആക്സൻചർ വാർഷിക വരുമാന വളർച്ചയും ലാഭമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കണക്കുകളും കുറച്ചിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ  ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ സ്വീകരിച്ച് വരികെയാണെന്ന് ആക്സൻചർ സിഇഒയും ചെയർമാനുമായ ജൂലി സ്വീറ്റ്‌സ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ആമസോൺ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് അറിയിച്ചിരുന്നു.  ഇത്തവണ 9,000 പേരെ പിരിച്ചുവിടുമെന്നാണ്  ആമസോൺ അറിയിച്ചിരിക്കുന്നത്. ആമസോണ്‍ വെബ് സേവനങ്ങള്‍, അഡ്വെർടൈസ്മെന്റ്  എന്നീ  മേഖലകളിൽ നിന്ന് പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version