ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി.

ഹാങ്ചോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ സരബ്ജോട്ട് സിങ്. അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ഹങ്ചോയിൽ ഇന്ത്യക്ക് ആറാം സ്വർണം നേടി നൽകിയത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവർണനേട്ടം.

ഷൂട്ടിങ്ങിൽ മാത്രമായി ഇന്ത്യ നേടുന്ന നാലമത്തെ സ്വർണമാണിത്. ഷൂട്ടിങ്ങിൽ ആകെ 13 മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലം എന്നിങ്ങിനെ 24 ആയി ഉയർന്നു. ഷൂട്ടിങ്ങിലെ സ്വർണ നേട്ടത്തിനൊപ്പം വുഷുവിൽ ഇന്ത്യയിൽ വെള്ളി സ്വന്തമാക്കി.

Exit mobile version