ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ : രാഷ്ട്രീയ പ്രതിസന്ധികൾക്കും ട്വിസ്റ്റുകൾക്കും അവസാനം കുറിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര ബിജെപി നേതാക്കളും വിമത ശിവസേന സഖ്യം സംയുക്തമായി ചേർന്ന വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയെ തിരഞ്ഞെടുത്തതായി അറിയിക്കുന്നത്. രാജ്ഭവന് മുന്നിലെ ദർബാർ ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത ചുമതലയേൽക്കുകയും ചെയ്തു. സംയുക്ത വാർത്തസമ്മേളനത്തിൽ മന്ത്രിസഭയുടെ ഭാഗമാകില്ലയെന്ന് എന്ന അറിയിച്ച ഫട്നാവിസ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുകയായിരുന്നു. 2014ൽ ബിജെപി മഹാരാഷ്ട്ര സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നു ഫട്നാവിസ്. അന്നത്തെ മന്ത്രിസഭയിൽ പൊതുമരമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഏക്നാഥ് ഷിൻഡെ

Exit mobile version