ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടിയതായി റിപ്പോര്‍ട്ട്. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടികൂടിയത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല. പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്പെക്ടറാണ് പിടിയിലായ ലോ അക്കാദമി ലോ കോളജിൽ ഈവനിങ് കോഴ്സ് വിദ്യാർഥിയായ ആദർശ്. ഇയാളിൽ നിന്ന് കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരിൽ രണ്ടു മാസമായി ഉദ്യോഗസ്ഥൻ അവധിയിലാണെന്ന് ട്രെയിനിങ് കോളജ് അധികൃതർ അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരെ സർവകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നായിരുന്നു സൂചന.
എൽഎൽബി പരീക്ഷയ്ക്കിടെ കോപ്പിയടി
-
by Infynith - 111
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago