എസ്‌എസ്‌എൽസി മൂല്യനിർണയം ഇന്ന്‌ തുടങ്ങും

എസ്‌എസ്‌എൽസി മൂല്യനിർണയക്യാമ്പുകൾ വ്യാഴാഴ്‌ച ആരംഭിക്കും. 4,26,999 വിദ്യാർഥികളുടെ ഒമ്പതുവീതം ഉത്തരക്കടലാസിന്റെ മൂല്യനിർണയം 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനുള്ള മുന്നൊരുക്കം പരീക്ഷാഭവൻ പൂർത്തിയാക്കി. 70 ക്യാമ്പിൽ 942 അഡീഷണൽ ചീഫ്‌ എക്‌സാമിനർമാരുടെ നേതൃത്വത്തിൽ 8960 അധ്യാപകരാണ്‌ മൂല്യനിർണയം നടത്തുക. 27ന്‌ അവസാനിക്കും.

Exit mobile version