എംജി സർവകലാശാല കലോത്സവത്തിന്‌ നാളെ കൊടിയിറക്കം

കോട്ടയം: എംജി സർവകലാശാല കലോത്സവത്തിന്‌ ഞായർ പകൽ കൊടിയിറങ്ങും. 54 പോയിന്റാണ്‌   തേവര എസ്‌എച്ചിന്‌ .പോയിന്റ്‌ നിലയിൽ മുന്നിലെങ്കിലും ഇതുവരെ വ്യക്തമായ ആധിപത്യമായിട്ടില്ല.
അവസാന ദിനങ്ങളിലേക്ക്‌ അടുക്കുമ്പോൾ  മത്സരം  കടുപ്പിക്കുകയാണ്‌ സെന്റ്‌ തെരേസാസ്‌. 44 പോയിന്റുമായി രണ്ടാമതാണ്‌ സെന്റ്‌ തെരേസാസ്‌ .   43 പോയിന്റുമായി തൃപ്പൂണിത്തുറ ആർഎൽവിയും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മഹാരാജാസ്‌ 39 പോയിന്റുമായി നാലാംസ്ഥാനത്താണ്‌.

Exit mobile version