ഉപതെരഞ്ഞെടുപ്പ്: മണിയൂരിൽ എൽഡിഎഫിന്‌ ജയം.

വടകര : മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എ ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടർമാരാണ് വാർഡിലുള്ളത്. 1163 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

എൽഡിഎഫ് സ്ഥാനാർഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാർഥി ഇ എം രാജന് 401   വോട്ടും, ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എൽഡിഎഫിലെ സിപിഐ എം പഞ്ചായത്തംഗമായിരുന്ന കെ പി ബാലൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

മണിയൂർ യുപി സ്കൂൾ റിട്ട. അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജില്ലാ സെക്രട്ടറിയുമാണ് നിലവിൽ തെരെഞ്ഞെടുക്കപ്പെട്ട എ ശശിധരൻ. 21 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും 14 ഉം യുഡിഎഫിന് 7 ഉം അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഐ എം 12, സിപിഐ 1, എൽജെഡി 1, കോൺഗ്രസ് 5, ലീഗ് 2.

Exit mobile version