ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. 

മംഗളൂരു: ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പ്രജ്ഞയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version