ഇസ്രയേലിൽ മലയാളികളുടെ ചിട്ടിത്തട്ടിപ്പ് ; തട്ടിയെടുത്തത് 50 കോടിയോളം രൂപ

കണ്ണൂര്‍: ഇസ്രയേലില്‍ മലയാളികളുടെ ചിട്ടിത്തട്ടിപ്പില്‍  ഞെട്ടി ഇസ്രയേല്‍ മലയാളികള്‍. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിയുുമാണ് മലയാളികളില്‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്. സംഭവത്തില്‍, ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 50 കോടിക്ക് മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്

ഇസ്രയേലില്‍ ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. നേട്ടമുണ്ടാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ പിന്നീടറിഞ്ഞത് മലയാളികളായ ചിട്ടിക്കമ്പനി നടത്തിപ്പുകാര്‍ നാടുവിട്ടെന്ന വാര്‍ത്ത.

50 കോടി രൂപയാണ് പെര്‍ഫെക്ട് കുറി ഉടമകള്‍ ഇസ്രയേലില്‍ നിന്ന് മാത്രം പിരിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ, ചിട്ടിക്ക് നല്‍കിയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത ഗതികേടിലാണ്. ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

Exit mobile version