ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കം;അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു

കൊച്ചി: വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കവും തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ പേരിൽ ഉണ്ടായ പ്രശ്നങ്ങളുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. പിതാവിനൊപ്പം ഇരുവരും ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

Exit mobile version