ദോഹ : ഇന്ത്യയുടെ75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എമ്പസ്സിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ഖത്തർ കെ എം സി സി സംഘടിപ്പിച്ച “തിരംഗാ പ്യാരാ ” സാംസ്ക്കാരിക പരിപാടി ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ ഉൽഘാടനം ചെയ്തു ഇന്ത്യൻ ത്രിവർണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്ന് ഇന്ത്യൻ സ്ഥാനപതി അഭിപ്രായപ്പെട്ടു.
വിവിധ ജാതി മത ഭാഷാ വർഗ വർണ്ണ വ്യത്യസ്തതയുള്ള ഈ ബഹുസ്വരത നിലനിൽക്കുമ്പോഴും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ ജനതക്ക് സാധിക്കുന്നു എന്നതാണ് നമ്മുടെ ശക്തിയും പ്രതീക്ഷയും.
അമ്പാസഡർ അംബാസഡർ ദീപക്ക് മിത്തൽ പറഞ്ഞു
ഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇന്ത്യൻ എമ്പസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻ രാജ്, ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജൻ എന്നിവർ ആശംസകൾ നേർന്നു.പ്രസിഡണ്ട് എസ് എ.എം ബഷീർ അധ്യക്ഷനായിരുന്നു ജനറൽ സെക്രടറി ഇൻ ചാർജ് റഹീസ് പെരുമ്പ നന്ദി പറഞ്ഞു.
ഏറ്റവും ചെറിയ ഗ്രന്ഥകാരി എന്ന നിലയിൽ ഗിന്നസ് ബുക്കിലിടം നേടിയ ലൈബ ബാസിതിനെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. പാലേരിയിലെ എസ്.എം.എ രോഗം ബാധിച്ച ഇവാൻ എന്ന കുട്ടിയുടെ ചികിത്സാ സഹായത്തിനായി കാവിലും പാറ പഞ്ചായത്ത് കമ്മിറ്റി ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച ഫണ്ട് അമ്പാസഡറുടെ സാന്നിധ്യത്തിൽ കൈമാറി.
സംസ്ഥാന ഭാരവാഹികളായ എ വി എ ബക്കർ, ഒ.എ.കരീം. കെ.പി. ഹാരിസ് മുസ്തഫ ഹാജി ഫൈസൽ അരോമ , മുസ്തഫ എലത്തൂർ കോയ കൊണ്ടോട്ടി, നസീർ അരീക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.FacebookTwitterEmailWhatsAppCopy Link