ഇന്ത്യയുടെ പ്രതീക്ഷ കൂട്ടായ്മയുടെ കരുത്ത്: രാഹുൽ ​ഗാന്ധി

റെയ്ച്ചൂർ: കൂട്ടായ്മയുടെ കരുത്തിലാണ് ഇന്ത്യയുടെ ഭാവിയും പ്രതീക്ഷയുമെന്ന് രാഹുൽ ​ഗാന്ധി എംപി. അത്തരം കൂട്ടായ്മയുടെ ചുവടുകളാണ് ഭാരത് ജോഡോ യാത്രയിൽ അണിചേ​രുന്നതെന്നും അദ്ദേഹം പറഞ്ഞു വിവിധ വർണങ്ങളുടെയും വർ​ഗങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരത്തിന്റെയുമൊക്കെ കൂട്ടായ്മയാണ് ഭാരത് ജോഡോ യാത്രയെ മുന്നോട്ടു നയിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വിപ്ലവകരമായ ഈ യാത്രയിൽ സ്നേഹവും പിന്തുണയും നൽകി അനു​ഗ്രഹിക്കുന്നവരോട് അദ്ദേഹം നന്ദി അറിയിച്ചു.

Exit mobile version