ഇന്ത്യയും അർജന്റീനയുമായുള്ള ബന്ധം ദൃഢമാക്കും; നരേന്ദ്രമോദി

മ്യൂണിച്ച്: ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം ഊട്ടി ഉറപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യൂണിച്ചിൽ വെച്ച് അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധവും സൗഹൃദവും ശക്തമാവും ആഴത്തിലുള്ളതുമാക്കാനുള്ള മാർഗങ്ങൾ  ഇരു നേതാക്കളും ചർച്ച ചെയ്തു.

ജി-7 ഉച്ചകോടിയുടെ ഭാഗമായി ജർമ്മനിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയിലെ ഷ്‌ലോസ് എൽമൗയിലാണ് ഉച്ചകോടി. ആവേശോജ്ജ്വല സ്വീകരണമായിരുന്നു  ജർമ്മനിയിലെ മ്യൂണിച്ചിൽ പ്രധാനമന്ത്രിയ്‌ക്ക് ഇന്ത്യൻ സമൂഹം നൽകിയത്.

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്‌ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജർമ്മനി സന്ദർശനം.

Exit mobile version