ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 12,213 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നാലാം തരം​ഗ ഭീതി നിലനിൽക്കുന്നതിനിടെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 11 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം  5,24,803 ആയി ഉയർന്നതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ സജീവ കോവിഡ് കേസുകൾ 58,215 ആണ്. സജീവ കോവിഡ് കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 4,578 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 7,624 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,74,712 ആയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
-ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,24,803 ആയി
-ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8,822 പുതിയ കോവിഡ് കേസുകളോടെ ബുധനാഴ്ച വലിയ വർധനവുണ്ടായി
-ചൊവ്വാഴ്ച 6,594 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
-തിങ്കളാഴ്ചത്തെ 8,084 പുതിയ കേസുകളെ അപേക്ഷിച്ച് ഇത് 18 ശതമാനം കുറവാണ്
-രാജ്യത്ത് ബുധനാഴ്ച 5,718 പേർ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു
-ഇതുവരെ 193.53 കോടിയിലധികം (1,93,53,58,865) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട് അതിൽ 13.40 കോടിയിലധികം (13,40,04,935) ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ട്

Exit mobile version