ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി നവാൾട്ടും ചേർന്ന് വികസിപ്പിച്ച ബോട്ട് പരിസ്ഥിതിസൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ ചുവടുവയ്പ്പാണ്. ആലപ്പുഴയിൽ നവാൾട്ടിന്റെ പാണാവള്ളി യാർഡിലായിരുന്നു നിർമാണം. കടലിൽ ചാട്ടുളി പോലെ പായുന്ന മത്സ്യമായ ബരാക്കുഡയുടെ (ശീലാവ്) പേരാണ് വേഗം മുൻനിർത്തി ബോട്ടിന് നൽകിയത്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ 12 പേർക്ക് യാത്ര ചെയ്യാം. 12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗവും ഒറ്റച്ചാർജിൽ ഏഴ് മണിക്കൂർ റേഞ്ചും ഇതിനുണ്ട്. ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽഎഫ്പി ബാറ്ററി, ആറ് കിലോവാട്ട് സോളാർപവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. ശബ്ദം, കുടുക്കം, മലിനീകരണം എന്നിവയില്ലാത്തതാണ് യാത്ര. നാല് മീറ്റർവരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം. നവാൾട്ടിന്റെ സൗരോർജ ബോട്ടുകൾ സാങ്കേതികവിദ്യയ്ക്കും രൂപകൽപ്പനയ്ക്കും കാർബൺ വിമുക്ത സമുദ്രഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി.
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന് തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago