ഇനി മൂന്നു നാൾ ഹർ ഘർ തിരംഗ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന “ഹ​ർ ഘ​ർ തി​രം​ഗ’ ഇ​ന്നു മു​ത​ൽ. രാ​ജ്യ​ത്തെ 20 കോ​ടി​യി​ലേ​റെ വീ​ടു​ക​ളി​ൽ മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി ത്രി​വ​ർ​ണ പ​താ​ക​യു​യ​ർ​ത്തു​ക​യാ​ണു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. 

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലെ​ഫ്. ഗ​വ​ർ​ണ​ർ​മാ​രു​മാ​ണ് ഏ​കോ​പി​പ്പി​ക്കു​ക.ഹ​ർ ഘ​ർ തി​രം​ഗ ആ​ഘോ​ഷ​ത്തി​നു​വേ​ണ്ടി ദേ​ശീ​യ പ​താ​ക​യു​ടെ ഉ​പ​യോ​ഗ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ഇ​തു​പ്ര​കാ​രം സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷ​വും പ​താ​ക ഉ​പ​യോ​ഗി​ക്കാം. രാ​ജ്യ​ത്തെ പോ​സ്റ്റ് ഓ​ഫി​സു​ക​ൾ വ​ഴി ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ ഒ​രു കോ​ടി​യി​ലേ​റെ ദേ​ശീ​യ പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

 ജ​മ്മു ക​ശ്മീ​രി​ലെ ദോ​ഡ​യി​ൽ പാ​ക്കി​സ്ഥാ​നി​ലേ​ക്കു ക​ട​ന്ന ഭീ​ക​ര​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി. പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു ഭീ​ക​ര​രു​ടെ വ​സ​തി​ക​ളി​ലാ​ണു ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഭീ​ക​ര​രോ​ട് ആ​യു​ധ​മു​പേ​ക്ഷി​ച്ചു മ​ട​ങ്ങി​വ​രാ​ൻ സൈ​ന്യ​ത്തി​നു കീ​ഴ​ട​ങ്ങാ​നും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു. 2004ൽ ​ഒ​ളി​വി​ൽ​പ്പോ​യ ന​സീ​ർ ഗു​ജ്ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി​യ​ത്. 

Exit mobile version