ഇടുക്കിയിൽ നീലക്കുറിഞ്ഞി വസന്തം:സഞ്ചാരികൾക്ക് കെഎസ്ആർടിസി ബജറ്റ്‌ ടൂറിസം സെൽ അവസരമൊരുക്കുന്നു.

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ശാന്തൻപാറയ്‌ക്കടുത്ത് കള്ളിപ്പാറയിൽപുത്തു നിൽക്കുന്ന നീലക്കുറിഞ്ഞി കാണാൻസഞ്ചാരികൾക്ക് കെഎസ്ആർടിസി ബജറ്റ്‌ ടൂറിസം സെൽ അവസരമൊരുക്കുന്നു. മൂന്നാർ ഡിപ്പോയിൽനിന്ന് കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌ ഏർപ്പെടുത്തിയത്‌.

മൂന്നാർ ഡിപ്പോയിൽനിന്ന് എല്ലാ ദിവസവും രാവിലെ ഒമ്പതിന്‌ പുറപ്പെട്ട് വൈകിട്ട്‌ ആറോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. യാത്രക്കാർക്ക് ഫോൺ മുഖാന്തിരം സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.സീറ്റ് ബുക്കിംഗ് നമ്പരുകൾ:94469 29036, 98950 86324,94473 31036.മൂന്നാർ ഡിപ്പോ എൻക്വയറി:04865-230201.

Exit mobile version