ഇടത് മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകുന്നവരല്ല, വിദേശ സന്ദർശനത്തിൽ തെറ്റില്ല’; റിയാസ്

കണ്ണൂര്‍: ഇടതുപക്ഷ മന്ത്രിമാര്‍ ഒരു ധൂര്‍ത്തിനും വിധേയരാകുന്നവരല്ലെന്നും ആവശ്യാനുസരണം വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 

എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാല്‍ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകള്‍ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.  15 മാസത്തിനിടെ താന്‍ ആകെ പോയത് യുഎഇയില്‍ മാത്രമാണ്. ആഭ്യന്തര സഞ്ചാരികള്‍ കൂടുകയാണ്. 

അങ്ങനെയുള്ള ഘട്ടത്തിലാണ് ഫ്രാന്‍സില്‍ പോകേണ്ടി വരുന്നത്. കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സെന്നും റിയാസ് പറഞ്ഞു. ഈ യാത്ര ആവശ്യമാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മന്ത്രി കണ്ണൂരില്‍  പറഞ്ഞു.

Exit mobile version