ആശങ്ക പടര്‍ത്തി കോവിഡ്, കഴിഞ്ഞ 24 മണിക്കൂറിൽ 3,641 പുതിയ കേസുകള്‍.

രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍  3,641 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  കൂടാതെ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മഹാരാഷ്ട്രയിൽ മൂന്ന്,  ഡൽഹി, കേരളം, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോന്നുവീതം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതോടെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണ സംഖ്യ  11 ആയി ഉയര്‍ന്നു. ഇന്ത്യയില്‍  ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 5,30,892 ആണ്. അതേസമയം, രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം  20,219 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.12 ആയി ഉയര്‍ന്നു.

Exit mobile version