ആലപ്പുഴ അർത്തുങ്കൽ കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊച്ചുകരിയിൽ കണ്ണൻ അനിമോൾ ദമ്പതികളുടെ മകൻ വൈശാഖിൻ്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. അർത്തുങ്കലിനു സമീപമാണ് ഇവരെ കാണാതെയായത്.

അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ കടക്കരപ്പള്ളി നികർത്തിൽ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല. 

അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് വ്യാഴാഴ്ച ആറുപേരടങ്ങുന്നവർ കുളിക്കാനിറങ്ങിയതായിരുന്നു. ഇവരിൽ നാല് പേർ രക്ഷപ്പെട്ടു.

Exit mobile version