ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആറ്റിങ്ങൽ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്. ഈ ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നായി പാര്‍ക്കിങ് ഏരിയയുമുണ്ട്. വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Exit mobile version