തിരുവനന്തപുരം:ആറു വയസ്സുകാരിയായ മകളെ റിസോർട്ടിലും മറ്റു സ്ഥലങ്ങളിലും
വച്ച്പീഡിപ്പിച്ച സംഭവത്തിൽ പിതാവ് മാത്യു പോളിനെതിരെ പോക്സോ കേസ്.
കൊച്ചി എയർഫോഴ്സിൽ വിങ് കമാൻഡർ ആയ ഡോക്ടർ സുഭാഷ്
പോളിന്റെ മകൻ മാത്യു പോൾ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു
.തിരുവനന്തപുരം ഫാമിലി കോടതിയിൽ മാത്യു പോൾ
വിവാഹമോചനത്തിനായി കേസ് കൊടുത്തിരുന്നു.കോടതി ഇടപെട്ട് ആറും ,
രണ്ടും വയസ്സുള്ള പെൺമക്കളെ വൺണ്ടേ കസ്റ്റഡിയിൽ പിതാവിന് വിട്ടുകൊടുത്തിരുന്നു. .കാമവെറിയനായ പിതാവ് പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ചും മറ്റു സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചതായി മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട പോലീസ് കുട്ടികളുടെ പിതാവിനെതിരെ പോക്സോ കേസ്എടുത്തിരുന്നു. (Fir -931/2024 പേരൂർക്കട പോലീസ് 5/ 6/24 ).
ഉന്നത സ്വാധീനമുള്ള എയർഫോഴ്സ് ഉദ്യോഗസ്ഥൻ കേസ്’ അട്ടിമറിക്കുന്നു
എന്ന് ഇരയുടെ മാതാവിന്റെ പരാതിയിൽ കേസ് കൻ്റോൺ മെന്റ് സ്റ്റേഷനിലേക്ക് കൈമാറുകയുണ്ടായി .അവിടെയും എഫ്ഐആർ എടുത്തിട്ടുണ്ട് . (650/2024Fir no,19/6/24കോൻ്റോൺ മെന്റ് ക്രൈം.) ഇതുവരെയും എയർഫോഴ്സ് ഉദ്യോഗസ്ഥനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല .പ്രതി ഒളിവിലാണ്.