ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ മന്ത്രി

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അറിയാനാണ് സംഘം എത്തിയത്. വളരെ മികച്ച പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞതായി മന്ത്രി വീണാ ജോ‍ർജ് ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യ രംഗത്ത് ഓസ്‌ട്രേലിയയിൽ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തിൽ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവർത്തകരും നോർത്തേൺ ടെറിട്ടറിയിലെ ആരോഗ്യപ്രവർത്തകരുമായുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിക്കുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. 

Exit mobile version