ആധാര്‍ പുതുക്കാം; സമയപരിധി വീണ്ടും നീട്ടി

അടുത്തിടെ അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  UIDAI പറയുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സൗജന്യമായി അധാര്‍ വിവരങ്ങള്‍  അപ്‌ഡേറ്റ് ചെയ്യാം.  ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ എന്നത് ആധാർ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ അവസരത്തിലും നിങ്ങള്‍ ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് എങ്കില്‍ പണം നല്‍കേണ്ടി വരും. 
 

UIDAI ചൊവ്വാഴ്ച ആധാർ കാർഡ് രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയതായി പ്രഖ്യാപിച്ചു. ഇപ്പോൾ, ആധാർ കാർഡ് വിവരങ്ങള്‍ 2024 ജൂൺ 14 വരെ mAadhaar പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. അതായത്,  myAadhaar പോർട്ടല്‍ വഴി തികച്ചും സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം 3 മാസം കൂടിയാണ് നീട്ടിയിരിയ്ക്കുന്നത്.10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കേണ്ടത് ആവശ്യമാണ്. 

Exit mobile version