ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.

ഡൽഹി: ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഏപ്രിൽ 19 ന് 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1). ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും.

ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിഭിത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.ബംഗാളിലെ കൂച്ച്ബെഹാർ, അലിപുർദുവാർസ്, ജൽപായ്ഗുരി എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്.48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 5 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. രാംടെക്, നാഗ്പൂർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.

Exit mobile version